Map Graph

എൻ.എസ്.എസ്. കോളേജ്, പന്തളം

കേരളത്തിലെ ഒരു കോളേജ്

എൻ‌.എസ്‌.എസ് കോളേജ്, പന്തളം കേരളത്തിലെ പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും കേരള സർവ്വകലാശാലയുടെ കീഴിലുള്ളതുമാണ്. നായർ സർവീസ് സൊസൈറ്റി സ്ഥാപിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഏറ്റവും പഴയ മൂന്ന് കോളേജുകളിൽ ഒന്നാണിത്. തിരുവിതാംകൂർ സർവകലാശാലയുടെ ഇന്റർമീഡിയറ്റ് കോഴ്സോടെ 1950-ൽ മന്നത്ത് പത്മനാഭനാണ് ഈ കോളേജ് സ്ഥാപിച്ചത്. ഒരേ മാനേജ്മെന്റിന്റെ തന്നെ കീഴിലുള്ള മറ്റ് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്ന് പന്തളം നഗരത്തിന്റെ ഹൃദയഭാഗത്തായാണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്.

Read article
പ്രമാണം:NSSCollegePandalam3.jpgപ്രമാണം:NSSCollegePandalam2.jpgപ്രമാണം:NSSCollegePandalam.jpg